ഭോപ്പാൽ: ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി 10 മാസം ഫ്രിഡ്ജിൽ സൂക്ഷിച്ചയാൾ പിടിയിൽ. ഭോപ്പാൽ സ്വദേശി സഞ്ജയ് പാടിദാർ (41) ആണ് പിടിയിലായത്. 35കാരി പ്രതിഭയാണ് കൊല്ലപ്പെട്ടത്. 2024 മാർച്ചിലായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകിട്ട് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അടുത്ത വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ നടത്തിയ തിരച്ചലിൽ ഉജ്ജൈനിൽ നിന്ന് പ്രതി സഞ്ജയ് പാടിദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞിരുന്ന സമയത്ത് പ്രശ്നമില്ലായിരുന്നെന്നും, മാസങ്ങൾ പിന്നിട്ടപ്പോൾ വിവാഹം ചെയ്യണമെമെന്നും പ്രതിഭ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിൽ വഴക്കിന് കാരണമായി. പ്രതിഭയെ വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്ന സഞ്ജയ് തന്റെ സുഹൃത്തിന്റെ സഹായത്തോടെ പ്രതിഭയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. ജൂണിൽ പ്രതി വീടൊഴിഞ്ഞ് പോവകയും ചെയ്തു. എന്നാൽ വീട്ടിലെ ഒരു മുറി മാത്രം കാലിയാക്കിയിരുന്നില്ല. തന്റെ ചില സാധനങ്ങൾ ഇവിടെ സൂക്ഷിക്കുകയാണെന്നും ഈ മുറി പിന്നീട് ഒഴിഞ്ഞുനൽകാമെന്നും വീട്ടുടമസ്ഥരോട് സഞ്ജയ് പറഞ്ഞിരുന്നു. എന്നാൽ അടഞ്ഞുകിടന്നിരുന്ന മുറിയിൽ നിന്ന് ഒടുവിൽ ദുർഗന്ധം വമിച്ചതോടെയാണ് ഫ്രിഡ്ജിൽ മൃതദേഹമുണ്ടെന്ന് കണ്ടെത്തിയത്.
TAGS: NATIONAL | CRIME
SUMMARY: Man murders Live in partner amid personal conflict
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…
ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…
തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…