ബെംഗളൂരു: സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിനായി കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. ദക്ഷിണ കന്നഡ പുത്തൂർ സ്വദേശിയായ ബദറുദ്ദീനെയാണ് (25) ഈസ്റ്റ് ബെംഗളൂരുവിൽ വെച്ച് പോലീസ് പിടികൂടിയത്.
എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വിൽക്കാനെത്തിയപ്പോഴായിരുന്നു പിടിയിലായത്. ഇയാളിൽ നിന്ന് 5.2 കിലോ കഞ്ചാവ് ബാനസവാഡി പോലീസ് സംഘം കണ്ടെടുത്തു. ഒഡീഷയിലെ കച്ചവടക്കാരിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ബെംഗളൂരുവിലെ വിൽക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബദറുദ്ദീൻ പോലീസിനോട് പറഞ്ഞു.
നഗരത്തിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് ഇയാൾ. സഹോദരിയുടെ വിവാഹം ഉൾപ്പെടെയുള്ള കുടുംബത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണെന്നും ഇക്കാരണത്താൽ കഞ്ചാവ് വിറ്റ് വേഗത്തിൽ പണം സമ്പാദിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബദറുദ്ദീൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Man tries to sell ganja to raise money for sister’s marriage, held
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…