നിർത്തിയിട്ട ബൈക്കുകൾ കത്തിച്ചു; ഒരാൾ പിടിയിൽ

ബെംഗളൂരു: റോഡരികിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിച്ച യുവാവ് പിടിയിൽ. മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന പുൽകിത്താണ് (25) അറസ്റ്റിലായത്. വീടിന് സമീപത്തെ പിജിക്ക് മുമ്പിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകളാണ് ഇയാൾ കത്തിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഇയാൾക്ക് സ്വന്തമായി ബൈക്ക് വാങ്ങാൻ സാധിച്ചിരുന്നില്ല.

ഇതാണ് മറ്റ്‌ ബൈക്കുകൾ കത്തിക്കാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു. പിജിയിൽ താമസിക്കുന്ന മിക്ക വിദ്യാർഥികളും വിലകൂടിയ ബൈക്കുകൾ റോഡരികിൽ പാർക്ക് ചെയ്തിരുന്നു. ഇതേതുടർന്നുള്ള അസൂയ കൊണ്ടാണ് ബൈക്ക് കത്തിക്കാൻ പ്രതി തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. പെട്രോൾ ഒഴിച്ചാണ് ഇയാൾ ബൈക്കുകൾ കത്തിച്ചത്. സംഭവത്തിൽ പീനിയ പോലീസ് കേസെടുത്തു.

TAGS: BENGALURU | ARREST
SUMMARY: Man arrested for setting fire to parked bikes in Bengaluru

Savre Digital

Recent Posts

പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും

കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ…

12 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് വിലക്ക് ജനുവരി 7 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…

56 minutes ago

ലോക്സഭയില്‍ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം…

1 hour ago

പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…

3 hours ago

പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ ഡബ്ല്യുസിസി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…

5 hours ago