ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കസ്തൂരി നഗറിലെ വിക്രം രാമദാസ് (35) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം.
ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനിൽ നിന്ന് തോക്ക് ബലമായി പിടിച്ചെടുക്കാൻ വിക്രം ശ്രമിക്കുകയായിരുന്നു. തുടർന്ന് സിഐഎസ്എഫ് കമാൻഡറും ക്വിക്ക് റെസ്‌പോൺസ് ടീമും (ക്യുആർടി) സ്ഥലത്തെത്തി രാംദാസിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിനായി കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ) പോലീസിന് കൈമാറി.
ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിലാണ് രാംദാസ് ബെംഗളൂരുവിലെത്തിയത്. ഇതിനിടെ ഇയാൾ മറ്റൊരു യാത്രക്കാരൻ്റെ ലഗേജ് തട്ടിയെടുക്കാനും ശ്രമിച്ചിരുന്നു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മാനസിക നില പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Man arrested for attempting to grab airport security officer’s gun
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…