ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ സദാശിവനഗറിലാണ് അപകടമുണ്ടായത്. അസം സ്വദേശിയായ വിജയ് മഡിക്കിയാണ് (21) മരിച്ചത്. ചെറിയ പെരുന്നാളിന് പുതിയ വസ്ത്രങ്ങൾ വാങ്ങിയ ശേഷം വീട്ടിലേക്ക് പോകവേയാണ് വിജയ് അപകടത്തിൽ പെട്ടത്. വിജയ്ക്കൊപ്പം സുഹൃത്തായ സുഹൈലും യാത്ര ചെയ്തിരുന്നു.
അപകടത്തിൽ പരുക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. വസ്ത്രങ്ങൾ സൂക്ഷിച്ച കവർ ബൈക്കിന്റെ ഹാൻഡിലിൽ കുടുങ്ങിയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സദാശിവനഗറിലെ ഒരു വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്ന് കണ്ടെത്തിയതായി പോലിസ് പറഞ്ഞു. സംഭവത്തിൽ സദാശിവനഗർ ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Man dies in bike ACCIDENT in Bengaluru
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…