ബെംഗളൂരു: പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ. ചാമരാജ്നഗർ ഗുണ്ടൽപേട്ടിൽ പഡഗുരു ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമവാസിയായ ഹനുമയ്യയാണ് അബദ്ധത്തിൽ കൂട്ടിൽ കുടുങ്ങിയത്.
പുലിയെ പിടികൂടാൻ വനം വകുപ്പ് ഹനുമയ്യയുടെ കൃഷിയിടത്തിൽ കൂട് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ ആളുകളെയും, പശുക്കളെയും പുലി ആക്രമിച്ചതിനെ തുടർന്നായിരുന്നു നടപടി. കൂട് ശരിയായി സ്ഥാപിച്ചിട്ടുണ്ടോയെന്ന് നോക്കുന്നതിനിടെ അബദ്ധത്തിൽ ഹനുമയ്യ ഇതിനകത്ത് അകപ്പെടുകയായിരുന്നു. കൃഷിയിടത്തിലെ തൊഴിലാളികൾ വനം വകുപ്പിൽ വിവരമറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥരെത്തി കൂട് തുറന്ന് ഇയാളെ പുറത്തിറക്കുകയായിരുന്നു.
TAGS: KARNATAKA | LEOPARD
SUMMARY: Man gets trapped inside cage set for leopard
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്‌എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…
ദുബായി: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട കപ്പലിന് നേരെ സോമാലിയൻ തീരത്ത് ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു…