കോട്ടയം: പാലായില്‍ കുടുംബവഴക്കിനെ തുടർന്ന് ഭാര്യമാതാവിനെ തീ കൊളുത്തിക്കൊന്ന മരുമകനും മരിച്ചു. അന്ത്യാളം പരവരമ്പിൽ സോമന്റെ ഭാര്യ നിർമല (58) മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടർന്നാണ് മനോജും മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിർമലയുടെ മരുമകൻ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടർന്നുപിടിച്ചു.
മരിച്ച മനോജും ഭാര്യാമാതാവായ നിർമലയും തമ്മില്‍ ചില കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച് തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു.
TAGS : KOTTAYAM
SUMMARY : He set fire to Pala and killed his mother-in-law; The son-in-law also died in the fire
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…