ബെംഗളൂരു: സർവീസ് മോശമെന്ന് ചൂണ്ടിക്കാട്ടി യുവാവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ടു. കലബുർഗിയിലാണ് സംഭവം. സംഭവത്തില്‍ കലബുർഗി സ്വദേശി മുഹമ്മദ് നദീമിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. പുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ സര്‍വീസ് സംബന്ധിച്ച പരാതിയില്‍ പരിഹാരം കാണത്തതില്‍ ക്ഷുഭിതനായാണ് യുവാവ് ഷോറൂമിന് തീയിട്ടത്.
20 ദിവസം മുമ്പാണ് മുഹമ്മദ് നദീം ഷോറൂമില്‍നിന്ന് ഒല സ്‌കൂട്ടര്‍ വാങ്ങിയത്. എന്നാല്‍, സ്കൂട്ടർ സംബന്ധമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നദീം പലതവണ ഷോറൂമിലെത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതിന് പിന്നാലെയാണ് നദീം പെട്രോളൊഴിച്ച് ഷോറൂം കത്തിച്ചത്.
സംഭവത്തിൽ ആറ് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. 8.5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഷോറൂം അധികൃതര്‍ അറിയിച്ചു.
TAGS: KARNATAKA | ARREST
SUMMARY: Man sets fire to electric scooter showroom in Kalaburagi, arrested
ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി…
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റില്‍ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…