വിവാഹേതര ബന്ധമെന്ന് സംശയം; മകന്റെ സ്കൂൾ പരിസരത്ത് വെച്ച് ഭാര്യയെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു ഹെബ്ബഗോഡിയില്‍ ബുധനാഴ്ചയാണ് സംഭവം. തിരുപാളയ സ്വദേശിനി ശ്രീഗംഗയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മോഹനെ (35) പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിനും മകനുമൊപ്പം ഹെബ്ബഗോഡിയിലെ രാമയ്യ ലോഔട്ടിലാണ് ഗംഗ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ചയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയും ഗംഗയെ മോഹന്‍ റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. മകന്റെ സ്കൂൾ പരിസരത്ത് വെച്ചായിരുന്നു മോഹൻ കൃത്യം നടത്തിയത്.

നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ആക്രമണം നടന്നത്. ഗംഗ സംഭവ സ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

TAGS: BENGALURU | CRIME
SUMMARY: Man, Suspecting Affair, Stabs Wife To Death Near Son’s School In Bengaluru

Savre Digital

Recent Posts

ഡി. ശിൽപ ഐപിഎസിനെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.…

1 hour ago

സിനിമാ ചിത്രീകരണത്തിനിടെ അപകടം; ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജടക്കം നാലുപേർക്ക് പരുക്ക്

മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരുക്കേറ്റു. ഇവർ…

2 hours ago

സൗജന്യ പരിശോധനകളും ചികിത്സയും സർക്കാർ ഉറപ്പാക്കും; അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ…

2 hours ago

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…

2 hours ago

രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമല സന്ദർശിക്കും

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…

2 hours ago

‘ലാലേ ഈ കിരീടം ശരിക്കും നിനക്ക് അർഹതപ്പെട്ടത്’; മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന്…

2 hours ago