തെറ്റ് ചെയ്തിട്ടില്ലെന്നും അർജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും ലോറിയുടമ മനാഫ്. അർജുന്റെ കുടുംബം എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മനാഫ്.
തന്നെ തള്ളിപ്പറഞ്ഞാലും അർജുന്റെ അമ്മ തന്റെ അമ്മ തന്നെയാണെന്നും മനാഫ് പ്രതികരിച്ചു. ഈ വൈകാരികത വച്ചു തന്നെയാണ് അർജുൻ ജനഹൃദയങ്ങളില്‍ എത്തിയത് എന്നും കുടുംബം എന്തുപറഞ്ഞാലും അവരെ തള്ളിപ്പറയാൻ ഇല്ലെന്നും മനാഫ്. അർജുന്റെ ചിത അടങ്ങും മുമ്പ് എന്നെ ക്രൂശിക്കരുതായിരുന്നു എന്ന് അഭിപ്രായമുണ്ട്. ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. യൂട്യൂബ് ചാനല്‍ തുടങ്ങിയത് തനിക്ക് അറിയാവുന്നവരിലേക്ക് വിവരം കൈമാറാന്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
മനാഫ് വൈകാരികത ചൂഷണം ചെയ്തുവെന്നും മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്പെയുമായി ചേർന്ന് നാടകം കളിച്ചു എന്നും കുടുംബം ആരോപിച്ചിരുന്നു. മനാഫ് മാധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രം നില്‍ക്കുന്നുവെന്നും, വൈകാരികത മുതലെടുത്ത് അർജുൻ്റെ പേരില്‍ പണം പിരിക്കുന്നുവെന്നും കുടുംബം. വാർത്താസമ്മേളനം വിളിച്ചു ചേർത്താണ് കുടുംബം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
TAGS : MANAF | ARJUN
SUMMARY : Manaf responded to Arjun’s family’s allegations
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…