Categories: KERALATOP NEWS

മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി

വയനാട് മാനന്തവാടി അപ്പപ്പാറയില്‍ യുവതിയുടെ കൊലപാതകത്തില്‍ കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി. പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. അടുത്ത തോട്ടത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

തിരുനെല്ലി വാകേരിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പ്രവീണ ഇന്നലെയാണ് വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവുമായി അകന്നു നില്‍ക്കുന്ന പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. ഇവര്‍ക്കൊപ്പം പ്രവീണയുടെ രണ്ടു പെണ്‍മക്കളുമുണ്ടായിരുന്നു. ഇതില്‍ പതിനാല് വയസുള്ള പെണ്‍കുട്ടിയെയും ദിലീഷ് വെട്ടിയിരുന്നു.

ചെവിക്കും കഴുത്തിലുമാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഒമ്പതുകാരിയായ മകളെയും ദിലീഷിനെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്.

TAGS : LATEST NEWS
SUMMARY : Murder of a young woman in Mananthavady; Missing child found with the accused

Savre Digital

Recent Posts

ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് പേർ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല…

1 hour ago

ആലപ്പുഴയിലെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം

ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം…

1 hour ago

‘എല്ലാം പ്രശ്നങ്ങളും തീരും’; ബിനോയ് വിശ്വത്തെ എം.എന്‍ സ്മാരകത്തിലെത്തി കണ്ട് വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി…

2 hours ago

പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍…

2 hours ago

പോക്സോ കേസ്; മലപ്പുറത്ത് മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…

3 hours ago

സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യക്കാരൻ അറസ്റ്റില്‍

സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…

4 hours ago