LATEST NEWS

പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍ നദിയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. ജലനിരപ്പ് ക്രമാനുഗതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്തെ 10 ഡാമുകളില്‍ റെഡ് അലർട്ടും മൂന്ന് ഡാമുകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള അഞ്ച് ‍ഡാമുകളിലും തിരുവനന്തപുരം നെയ്യാർ ഡാമിലും പാലക്കാടുള്ള നാല് ഡാമുകളിലുമാണ് അതീവ ജാഗ്രതാ നിർദേശം. ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

SUMMARY: Flood risk; Red alert declared for ten dams in the state

NEWS BUREAU

Recent Posts

ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോർഡ് പോളിങ്; വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…

14 minutes ago

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ്‌ പരുക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…

57 minutes ago

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…

2 hours ago

‘സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…

2 hours ago

കനത്ത ചൂട്; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…

2 hours ago

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

2 hours ago