ബെംഗളൂരു: മാണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹനിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ അക്രമസംഭവത്തില്‍ 3 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി. അറസ്റ്റിലായ 52 പേരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാഗമംഗല ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ സസ്പെൻഡു ചെയ്തു.
പ്രദേശത്ത് സമാധാനം പുനസ്ഥാപിച്ചതായി അഭ്യന്തരമന്ത്രി ജി. പരേമേശ്വര പറഞ്ഞു. ജാഗ്രതാ നടപടികളുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്.
ബുധനാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. ബദരിക്കൊപ്പാളിൽ നിന്നുള്ള വിഗ്രഹനിമജ്ജന ഘോഷയാത്ര ദർഗ്ഗയുടെ മുന്നിൽ കൂടി കടന്നു പോകുന്നതിനിടെ കല്ലേറുണ്ടാകുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ 25 കടകളും 7 വാഹനങ്ങളും അഗ്നിക്കിരയായി. ഇരുവിഭാഗങ്ങളും ചേരിതിരഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസിന് ലാത്തിചാർജ് നടത്തേണ്ടി വന്നു.
<BR>
TAGS : MANDYA | ARRESTED
SUMMARY : Mandya clash. Three more arrested, schools remain closed today
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…