ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു. വൈകിട്ട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. രാജി വയ്ക്കുന്നതിന് മുമ്പ് കേന്ദ്രമന്ത്രി അമിത് ഷായുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്. നിലവിൽ ബിജെപി എംഎൽഎമാരും എംപിമാരും രാജ്ഭവനിലുണ്ട്. ബിജെപിയില്‍ നിന്നു തന്നെ ഉയര്‍ന്ന എതിര്‍പ്പും നിയമസഭയില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയും കണക്കിലെടുത്താണ് രാജി. മണിപ്പുരില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ രാജിക്കായി പാര്‍ട്ടിയില്‍ ഉള്‍പ്പെടെ ആവശ്യം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് മണിപ്പുര്‍. ഇവിടെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ സാധിക്കാതിരുന്നത് ഭരണകക്ഷി എം.എല്‍.എമാരില്‍ ഉള്‍പ്പെടെ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മണിപ്പുരിന്റെ നല്ല ഭാവിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നാര്‍ക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി.
<BR>
TAGS : N BIREN SINGH | MANIPUR
SUMMARY :
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന് നംഖോറില്‍ നടന് ദുല്‍ഖര്‍ സല്മാന് ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…