ബെംഗളൂരു: മംഗളൂരു കുഡുപ്പിൽ ആൾക്കൂട്ട ആക്രമണത്തിൽ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യം. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് നിവേദനം കൈമാറി. അഷ്റഫിന്റെ കുടുംബത്തിന് കർണാടക സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സംഘം അഭ്യർഥിച്ചു.
മംഗളൂരു പോലീസിന്റെ അന്വേഷണത്തിൽ അഷ്റഫിന്റെ ബന്ധുക്കൾ തൃപ്തരല്ലെന്ന് എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചു. എസ്ഐടി അന്വേഷണവും നഷ്ടപരിഹാരവും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എകെഎം അഷ്റഫ് പറഞ്ഞു.
അഷ്റഫിന്റെ മാതാപിതാക്കൾ, വേങ്ങര ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, മംഗളൂരു ആക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ മേയർ കെ.അഷ്റഫ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 27ന് ആണ് ആൾക്കൂട്ട ആക്രമണത്തിൽ മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ടത്.
<BR>
TAGS : ASHRAF MURDER
SUMMARY : Manjeswaram MLA demands appointment of special investigation team in Mangaluru mob attack
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…