മംഗളൂരുവില്‍ ആൾക്കൂട്ട ആക്രമത്തില്‍ മലയാളി യുവാവ് കൊല്ലപെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മഞ്ചേശ്വരം എംഎൽഎ

ബെംഗളൂരു: മംഗളൂരു കുഡുപ്പിൽ ആൾക്കൂട്ട ആക്രമണത്തിൽ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ്‌ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യം. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് നിവേദനം കൈമാറി. അഷ്റഫിന്റെ കുടുംബത്തിന് കർണാടക സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സംഘം അഭ്യർഥിച്ചു.

മംഗളൂരു പോലീസിന്റെ അന്വേഷണത്തിൽ അഷ്റഫിന്റെ ബന്ധുക്കൾ തൃപ്തരല്ലെന്ന് എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചു. എസ്ഐടി അന്വേഷണവും നഷ്ടപരിഹാരവും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എകെഎം അഷ്റഫ് പറഞ്ഞു.

അഷ്റഫിന്റെ മാതാപിതാക്കൾ, വേങ്ങര ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, മംഗളൂരു ആക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ മേയർ കെ.അഷ്റഫ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 27ന് ആണ് ആൾക്കൂട്ട ആക്രമണത്തിൽ മുഹമ്മദ്‌ അഷ്‌റഫ് കൊല്ലപ്പെട്ടത്.
<BR>
TAGS : ASHRAF MURDER
SUMMARY : Manjeswaram MLA demands appointment of special investigation team in Mangaluru mob attack

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശ്രീകാര്യം കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ; കേസിൽ പിടിയിലായവരുടെ എണ്ണം നാലായി

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഉമറിന്റെ...

ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക്...

കൂത്തുപറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; സി.പി.എം നേതാവ് പി.ശശിയുടെ സഹോദരന്‍ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സി.പി.എം. സംസ്ഥാന...

സ്വർണ വിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ വർധനവ്. ഇന്ന് കേരളത്തില്‍ 22...

മല്ലൂസ് ഇൻ ബാംഗ്ലൂർ സ്നേഹസംഗമം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ വാട്സ് ആപ്പ് കൂട്ടായ്മയായ മല്ലൂസ് ഇൻ ബാംഗ്ലൂരിന്റെ...

വടകരയില്‍ വിദ്യാര്‍ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: വടകരയില്‍ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയില്‍ എസ്ബി സ്കൂളിലെ വിദ്യാർഥിക്കാണ്...

‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ

ലോസാഞ്ചലസ്: ലോസാഞ്ചലസ് മേയറായി കേരളത്തിൽ ജനിച്ചുവളർന്ന നിത്യ രാമൻ. ഡെമോക്രാറ്റിക് പാർട്ടി...

ബെൽ ഫൈൻ ആർട്സ് ക്ലബ് ബഹുഭാഷാ നാടകമത്സരം; കെ.ടി. മുഹമ്മദിന്റെ ‘സൃഷ്ടി’ ഇന്ന് അരങ്ങേറും

ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) ഫൈൻ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ബഹുഭാഷ...

Related Articles

Popular Categories