KERALA

‘മഞ്ഞുമ്മൽ ബോയ്‌സ്‌’ സാമ്പത്തിക തട്ടിപ്പ്‌; നടൻ സൗബിൻ ഷാഹിറിനേയും പിതാവിനെയും ചോദ്യംചെയ്‌തു

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിൽ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യംചെയ്‌തു. പറവ ഫിലിംസ്‌ പാർട്ണർമാരായ സൗബിൻ ഷാഹിർ, അച്ഛൻ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയാണ്‌ മരട്‌ പോലീസ്‌ ചോദ്യംചെയ്‌ത്‌ വിട്ടയച്ചത്‌. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11.30ന് ഇവർ അഭിഭാഷകനൊപ്പം മരട് പോലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യം തേടി സൗബിനും കൂട്ടാളികളും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചിരുന്നു. ജൂലൈ ഏഴിനും ആവശ്യമെങ്കിൽ എട്ടിനും മരട് പോലീസിനുമുമ്പിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നുമായിരുന്നു ഉത്തരവ്‌. അറസ്റ്റ്‌ ചെയ്‌താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും നിർദേശിച്ചിരുന്നു.

സിനിമയ്‌ക്ക് സാമ്പത്തികസഹായം നൽകിയ അരൂർ സ്വദേശി സിറാജ് വലിയതുറ, ലാഭവിഹിതം നൽകിയില്ലെന്ന്‌ ആരോപിച്ച് നൽകിയ പരാതിയിലാണ് കേസെടുത്തത്. സിറാജ് ഏഴുകോടി രൂപയാണ് പറവ ഫിലിംസിന് കൈമാറിയത്. ലാഭവിഹിതമായി 47 കോടി രൂപ ലഭിക്കേണ്ടതാണെന്നും മുടക്കുമുതൽപോലും നൽകിയില്ലെന്നുമായിരുന്നു പരാതി. ഒത്തുതീർപ്പിൽ 5.99 കോടി രൂപ സിറാജിന്‌ കൈമാറിയിരുന്നു.

സിനിമയുടെ ലാഭവിഹിതമടക്കം നിർ‌മാതാക്കൾ സ്വന്തം അക്കൗണ്ടുവഴി മാറ്റിയതിൽ ഗൂഢാലോചനയും വിശ്വാസവഞ്ചനയും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 20 കോടിയാണ് സിനിമയുടെ നിർമാണച്ചെലവ്. അതേസമയം, സിനിമയ്‌ക്ക്‌ വിവിധ പ്ലാറ്റ്‌ഫോമുകളിൽനിന്നായി 250 കോടി രൂപ ലഭിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.

സിറാജ് വലിയതുറ നൽകിയ പരാതിയിൽ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ കേസെടുത്തത്.
SUMMARY: ‘Manjummal Boys’ financial fraud; Actor Soubin Shahir and his father questioned

NEWS DESK

Recent Posts

കല വെല്‍ഫെയര്‍ അസോസിയേഷന്‍ ‘ആദരം 2025’ 13 ന്

ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…

3 minutes ago

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…

25 minutes ago

വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ “ചിങ്ങനിലാവ്”: ടിക്കറ്റ് പ്രകാശനം

ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…

30 minutes ago

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…

1 hour ago

സ്‌കൂട്ടറില്‍ കാറിടിച്ച്‌ തോട്ടിലേക്ക് തെറിച്ചു വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാറിടിച്ച്‌ തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…

2 hours ago

സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.…

3 hours ago