LATEST NEWS

ടെക്സസ് മിന്നൽ പ്രളയം; മരണം 104, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

ടെക്‌സസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിലെ മിന്നൽപ്രളയത്തിൽ 104 പേർ മരിച്ചതായി സ്ഥിരീകരണം. മിസ്റ്റിക് ക്യാമ്പിലുണ്ടായിരുന്ന 27 പേർ മരിച്ചു. പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

മിന്നൽപ്രളയം തകർത്ത കെർ കൌണ്ടിയിൽ മാത്രം 68പേർക്ക്ജീവൻ നഷ്ടമായി. ഇതിൽ 28കുട്ടികളുമുണ്ട്. വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയ എണ്ണൂറ്റി അൻപതിലേറെപ്പേരെ ഇതിനോടകം രക്ഷപെടുത്തി. അവസാനത്തെയാളെയും കണ്ടെത്തുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ടെക്സസ് എമർജൻസി മാനേജ്‍മെൻറ് ഡിവിഷൻ അറിയിച്ചു. കനത്ത മഴയും നദികൾ കരകവിഞ്ഞൊഴുകുന്നതും അടിഞ്ഞുകൂടിയ മാലിന്യങ്ങളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.

കനത്ത മഴയെ തുടർന്ന് ടെക്‌സസിലെ കെർ കൗണ്ടിയിലെ ഗ്വാഡുലുപ് നദിയിൽ വലിയതോതിൽ ജലനിരപ്പ് ഉയർന്നതാണ് മിന്നൽ പ്രളയത്തിന് കാരണം. മേഖലയിൽ വീണ്ടും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രളയബാധിതപ്രദേശം സന്ദർശിക്കും. ടെക്‌സസിലെ വെള്ളപ്പൊക്കത്തെയും അതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളെയും ട്രംപ് ‘ഭയാനകം’ എന്നും ഞെട്ടിപ്പിക്കുന്നതാണെന്നുമാണ് വിശേഷിപ്പിച്ചത്. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പറഞ്ഞ ട്രംപ് നാശനഷ്ടം കുറയ്ക്കാന്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
SUMMARY: Texas flash floods: Death toll passes 100, 11 missing

NEWS DESK

Recent Posts

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു

പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…

1 hour ago

പാരച്യൂട്ടിൽനിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്

ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…

1 hour ago

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…

2 hours ago

തൃശൂരില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയില്‍

തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…

2 hours ago

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്‌മെന്റ്.…

3 hours ago

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം   മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…

4 hours ago