ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്പെയിനിൽ നിന്നുള്ള മനോലോ മാർക്വസിനെ നിയമിച്ചു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബായ എഫ്സി ഗോവയുടെ പരിശീലകനാണ്. ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചിന്റെ പിൻഗാമിയായാണ് മാർക്വസിന്റെ നിയമനം. ഇന്നു നടന്ന എക്സിക്യുട്ടിവ് യോഗത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് മനോലോയെ പരിശീലക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
ഐഎസ്എല്ലിലെ സഹ പരിശീലകരായ അന്റോണിയോ ലോപസ് ഹബാസിന്റെയും മോഹന്‍ ബഗാന് പരിശീലകനായ സഞ്ജോയ് സെന്നിന്റെയും വെല്ലുവിളി മറികടന്നാണ് മാർക്വസ് ഇന്ത്യൻ പരിശീലകനാകുന്നത്. എഫ്സി ഗോവയുടെ ചുമതല അടുത്ത സീസൺ വരെ തുടരും. 2025 മുതൽ മുഴുവൻസമയ പരിശീലകനാകും. മൂന്നുവർഷത്തേക്കാണ് കരാർ. 2020 മുതൽ ഐഎസ്എല്ലിൽ പരിശീലക റോളിലുണ്ട്. 2023 വരെ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായിരുന്നു.
<BR>
TAGS : INDIAN FOOTBALL TEAM
SUMMARY : Manolo Marquez is the coach of the Indian football team
തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ കുറുമ്പൂര് വീട്ടില്‍ മിഥുനാണ് വെട്ടേറ്റത്. തലയ്ക്ക് ഉള്‍പ്പെടെ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം എത്തി. അക്കൗണ്ടില്‍ ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്…
തിരുവനന്തപുരം: പുത്തൻതോപ്പ് കടലില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാർഥികളെ കാണാതായി. കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരാണ്…
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. തുരങ്കപാത പൂര്‍ത്തിയാകുമ്പോൾ ഇന്ത്യയിലെ…
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ…
ബെംഗളൂരു: മൗണ്ട് ഷെപ്പേർഡ് സ്കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണ്‍- ആവേശം എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.…