ASSOCIATION NEWS

മന്ത്ര മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: മന്ത്ര മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമൃത ഇന്റർനാഷണൽ വിദ്യാലയം സംഘടിപ്പിച്ച ‘ഓണാരവം 2025’ ഓണാഘോഷം കൊടത്തിയിലെ സി.ബി.ആർ. കൺവെൻഷൻ സെന്ററിൽ വിപുലമായി നടന്നു. അമൃത ഇൻ്റർനാഷനൽ സ്‌കൂള്‍ അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ഭരത് ഉദ്ഘാടനം ചെയ്തു‌. പ്രസിഡന്റ് സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. മഞ്ജു‌ള ലിംബാവലി എംഎൽഎ മുഖ്യാതിഥിയായി. പ്രമോദ് കുമാർ നന്ദി പറഞ്ഞു.

പ്രധാന സ്പോൺസർമാരായ അമൃത ഇന്റർനാഷണൽ വിദ്യാലയം, മന പ്രോജക്റ്റ്സ്, നമ്പ്യാർ ബിൽഡേഴ്സ്, മ്യൂസിക്കൽ സർജാപുര എന്നിവരെ വേദിയിൽ ആദരിച്ചു. ചടങ്ങിൽ മന്ത്ര മലയാളി അസോസിയേഷൻ ലോഗോ പ്രകാശനത്തോടൊപ്പം ഫാമിലി മെമ്പർഷിപ് ഡ്രൈവിനും തുടക്കമിട്ടു.

നമ്പ്യാർ ബിൽഡേഴ്സ് എജിഎം മാർക്കറ്റിംഗ് മുഹമ്മദ് ഹാരിഷ് ഷെയ്ഖ്, മന പ്രോജക്റ്റ്സ് ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് സാഹിൽ, മ്യൂസിക്കൽ അക്കാദമി(സർജാപുര) എംഡി അംഗന ലക്ഷ്മി, പഴയിടം മോഹനൻ നമ്പൂതിരി എന്നിവർ അതിഥികളായിരുന്നു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാപരിപാടികളും മാവേലി വരവേല്പും ഓണാഘോഷത്തിന് നിറവും ഉത്സാഹവും പകർന്നു. പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കിയ ഓണസദ്യയുമുണ്ടായിരുന്നു. ഗായിക മൃദുല വാര്യരും, ജയ്ദീപ് വാര്യരും സംഘവും അവതരിപ്പിച്ച മ്യൂസിക് നൈറ്റ് സംഗീത പരിപാടിയും അരങ്ങേറി.

 

 

◼️ ചിത്രങ്ങള്‍ 

SUMMARY: Mantra Malayali Association Onam Celebration

NEWS DESK

Recent Posts

നെന്മാറ സജിത വധക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്‌: പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു കണ്ട കോടതി വധ ശിക്ഷ നല്‍കണമെന്ന…

44 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ കുറവ്. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. പവന്‍ വില…

1 hour ago

ഏറന്നൂര്‍ മനയില്‍ ഇഡി പ്രസാദ് ശബരിമല മേല്‍ശാന്തി; മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേല്‍ശാന്തിയായ് ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയില്‍ നിന്നുള്ള ഇഡി പ്രസാദ് നമ്പൂതിരിയെ…

2 hours ago

അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാക്റ്റിക പ്രവിശ്യയിൽ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. അടുത്ത മാസം പാക്കിസ്ഥാനും ശ്രീലങ്കയും…

3 hours ago

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു: പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സെക്കൻഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ…

3 hours ago

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. ജക്കൂർ ഭാഗത്തു നിന്നു യെലഹങ്കയിലേക്കുള്ള റോഡാണ് ഇന്നലെ…

4 hours ago