പാരിസ് ഒളിമ്പിക്സിൽ ഹാട്രിക് മെഡൽ എന്ന സ്വപ്നത്തിനരികിൽ ഷൂട്ടർ മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ താരം ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ് വെങ്കല മെഡൽ ജേതാവ് ഫിനിഷ് ചെയ്തത്. 590 പോയിൻ്റാണ് താരം നേടിയത്.ഇതേ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ഇഷാ സിംഗ് ഫൈനലിന് യോഗ്യത നേടിയില്ല. 18-ാം സ്ഥാനവുമായി തൃപ്തിപ്പെടേണ്ടി വന്നു. 581 ആണ് പോയിന്റ്.
ഒരു ഒളിമ്പിക്സിൽ രണ്ടു മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു ഭാക്കർ. മെഡൽ നേട്ടം മൂന്നാക്കി ഉയർത്തിയാൽ അത് ചരിത്ര നേട്ടമാകും. വനിതകളുടെ 10 എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കലം നേടിയ മനു മിക്സിഡ് ടീമിനത്തിലും മെഡൽ നേട്ടം ആവർത്തിച്ചിരുന്നു. നാളെയാണ് മനുവിന്റെ ഫൈനൽ.
ആർച്ചറിയിൽ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിൽ കടന്നു. അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യമാണ് പ്രീക്വാർട്ടറിൽ ഇന്തോനേഷ്യൻ സഖ്യത്തെ 5–1 തോൽപിച്ച് മെഡൽ പ്രതീക്ഷ സജീവമാക്കിയത്.
TAGS: OLYMPICS | SHOOTING
SUMMARY: Manu Bhaker makes historic third final at Paris Olympics
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…
ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന…
പാലക്കാട്: അട്ടപ്പാടി കരുവാര ഈരില്‍ പാതി പണി കഴിഞ്ഞ വീട് ഇടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4)…