Categories: NATIONALTOP NEWS

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢില്‍ നക്സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തില്‍ സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണു (35) ഷൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യു വരിച്ചത്.

സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ജഗർഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ട വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. സ്ഫോടനത്തിന് പിന്നാലെ കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്.


TAGS: MAOIST| CHHATTISGARH| ATTACK| DEATH|
SUMMARY: Maoist attack in Chhattisgarh; Two CRPF jawans, including a Malayali, lost their lives

Savre Digital

Recent Posts

കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു

പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…

7 hours ago

എന്‍ഡിഎ നേടിയത് ചരിത്ര വിജയം; ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെയധികം നന്ദി, ഇനി ലക്ഷ്യം പശ്ചിമ ബംഗാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…

8 hours ago

ബോളിവുഡിലെ ആദ്യകാല സൂപ്പർസ്റ്റാർ, പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയിലെ നായിക; കാമിനി കൗശല്‍ അന്തരിച്ചു

മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…

8 hours ago

ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് കർണാടക സർക്കാരിന്റെ പുരസ്കാരം

ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…

9 hours ago

നായ കടിച്ചത് കാര്യമായെടുത്തില്ല; മാസങ്ങൾക്ക് ശേഷം പേവിഷ ബാധയേറ്റ് 31കാരന് ദാരുണാന്ത്യം

ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…

9 hours ago

കോഴിക്കോട്ട് ഫാത്തിമ തഹ്‌ലിയയെ കളത്തിലിറക്കി യു.ഡി.എഫ്; കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും

കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…

9 hours ago