പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് പാലക്കാട് ട്വന്റി -20യില്‍ നിന്ന് കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി -20യില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ട്വന്റി -20യില്‍നിന്നു രാജിവെച്ചു ജനകീയ വികസന മുന്നണിയായി തന്നെ തുടരാനാണ് തീരുമാനം.
സാബു എം ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ എന്‍ ഡി എയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചത് എന്നാണ് ആക്ഷേപം. മുതലമടയില്‍ ചേര്‍ന്ന യോഗം ട്വന്റി -20യിലെ ലയനം അസാധുവായി പ്രഖ്യാപിച്ച് ജനകീയ വികസന മുന്നണിയായി തുടരാന്‍ തീരുമാനിച്ചു. നെല്ലിയാമ്പതി, നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു. 50ഓളം പേരാണ് പാര്‍ട്ടി വിട്ടത്.
SUMMARY: Mass resignations in Palakkad T20 after NDA entry
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കി…
തിരുവനന്തപുരം: വിവാദമായ കെ. റെയില്‍ പദ്ധതിക്ക് പകരമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി…
തിരുവനന്തപുരം: സകലകാല റെക്കോർഡുകളും ഭേദിച്ച സ്വർണം മുന്നോട്ട്. ഇന്ന് സ്വർണവില ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ചരിത്രത്തില്‍…
തിരുവനന്തപുരം: ആശാ വർക്കർമാർക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. ആശമാരുടെ വേതനം 1000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍…
പാലക്കാട്: പാലക്കാട് സ്‌കൂളിലെ കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി. കായിക അധ്യാപകനായ…
ബൊഗോട്ട: കൊളംബിയയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചെറുവിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. 13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് മരിച്ചത്.…