തിരുവനന്തപുരം: വര്‍ക്കല റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തുമുണ്ടായത്. അപകടത്തില്‍ ആളപായമില്ലെങ്കിലും റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലെ ജീവനക്കാര്‍ കരിയില കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെയുണ്ടായ കാറ്റിനെ തുടര്‍ന്നാണ് തീപടര്‍ന്നത്.
റിസോര്‍ട്ടിലേക്ക് തീപ്പൊരികള്‍ പാറി വീണ് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ആകെ മൂന്ന് മുറികളാണ് റിസോര്‍ട്ടിലുള്ളത്. അപകടസമയത്ത് റിസോര്‍ട്ടിലെ മുറികളില്‍ വിനോദ സഞ്ചാരികളുണ്ടായിരുന്നു. തീപടരുന്നത് മനസിലാക്കി ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം.
SUMMARY: Massive fire breaks out at Varkala Cliff; Resort completely destroyed
പാലക്കാട്: രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഒളിവിലിരിക്കെ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്നാണ് സൂചന. രണ്ടാമത്തെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ്…
ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര വൈക്കിലിശ്ശേരി ശിവദം ഭവനത്തിൽ മുരളീധരൻ-സുമതി ദമ്പതികളുടെ മകന്‍…
ബെംഗളൂരു: നഗരത്തിലെ ഗസൽ പ്രേമികൾക്ക് അവിസ്‌മരണീയ അനുഭവമൊരുക്കുന്ന കോർട് യാർഡ് കൂട്ടയുടെ ഗസൽ കച്ചേരി 'ഗുൽദസ്ത എ ഗസൽ' ഡിസംബർ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോര്‍ട്ട്…
തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി.…