നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ ‘ഐവി കൗണ്ടി’ എന്ന ആഡംബര പാർപ്പിട സമുച്ചയത്തിലെ ഫ്ലാറ്റിലും, സെക്ടർ 52-ലെ ഒരു പേയിംഗ് ഗസ്റ്റ് താമസകേന്ദ്രത്തിലുമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും പോലീസും ചേർന്ന് തീയണച്ചു. രണ്ടിടത്തും ആളപായമോ ആർക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.
രാവിലെ ഏഴരയോടെയാണ് 28 നിലകളുള്ള ഐവി കൗണ്ടി കെട്ടിട സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റില്‍ തീപിടിത്തമുണ്ടായത്. തീ അതിവേഗം പടർന്നു. ആകാശത്തേക്ക് കറുത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തി.
SUMMARY: Massive fire breaks out in 28-storey building in Noida
















