LATEST NEWS

കോട്ടക്കലിൽ വൻ തീപിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു ജീവനക്കാരെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തില്‍ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അഗ്‌നിക്കിരയായത്.

തീയും പുകയും ഉയർന്നതോടെ സ്ഥാപനത്തിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് സംഭവം അറിയുന്നത്. മുകൾനിലയിൽ നിന്ന് താഴേക്ക് ചാടിയ ജീവനക്കാരൻ നൽകിയ വിവരമനുസരിച്ചാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്.

അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇവരെ താഴേയിറക്കുകയായിരുന്നു. മലപ്പുറം, പെരിന്തൽമണ്ണ, താനൂർ, തിരൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേന യൂനിറ്റ് തീ നിയന്ത്രണവിധേയമാക്കുകയാണ്. പ്ലാസ്റ്റിക് സാധനങ്ങൾ വിൽപ്പന നടത്തുന്ന രണ്ടു നിലക്കെട്ടിടത്തിന് രാവിലെ 5.30ഓടെയാണ് തീ പടർന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കട പുതുക്കി പണിതതെന്ന് നാട്ടുകാർ പറയുന്നു. തീപിടിത്തതിന് കാരണം എന്തെന്ന് വ്യക്തമല്ല.
SUMMARY: Massive fire breaks out in Kottakkal; Three employees trapped in building rescued

NEWS DESK

Recent Posts

ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് തിരിച്ചടി; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ച…

42 minutes ago

ബിനാമി ഇടപാട്: പി വി അന്‍വറിന് നോട്ടീസ് അയച്ച്‌ ഇ ഡി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…

2 hours ago

എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്; വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരിനാഥൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…

3 hours ago

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 200 ഓളം വിമാന സര്‍വീസുകള്‍ വൈകി

ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…

4 hours ago

റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണു; കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…

5 hours ago