NATIONAL

ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1.1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും ഉള്‍പ്പെട്ടിട്ടുണ്ട്. റാംപ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്. ഒഡീഷയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ആളാണ് ഗണേഷ് ഉയികെ. ഒരു കോടി രൂപയിലേറെയാണ് ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്

ഒഡിഷയിലെ കര്‍ധമാല്‍, ഗഞ്ചം ജില്ലകളുടെ അതിര്‍ത്തിയിലുള്ള റാംപ വനമേഖലയില്‍ ആയിരുന്നു മാവോയിസ്റ്റ് സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്.മേഖലയില്‍ ഇന്നലെ രാവിലെ 9 മണിയോടെ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ ഗണേഷ് ഉയികെയും രണ്ട് വനിതകളും ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സ്ഥലത്തുനിന്നും അത്യാധുനിക ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

തെലങ്കാനയിലെ നൽഗൊണ്ടയിൽനിന്നുള്ള, കഴിഞ്ഞ 40 വർഷമായി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഉയികെയ്ക്ക് മാവോയിസ്റ്റ് പ്രസ്ഥാനം കിഴക്കൻ മേഖലയിലേക്ക് വ്യാപിപ്പിച്ചതിൽ പ്രധാന പങ്കുണ്ട്. അടുത്തിടെ ഒട്ടേറെ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടിരുന്നു. ആയിരക്കണക്കിനു പ്രവർത്തകർ ആയുധങ്ങളുമായി കീഴടങ്ങുകയും ചെയ്തു.

ബിഎസ്എഫിന്റെയും സിആര്‍പിഎഫിന്റേയും ദൗത്യത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. 2026 മാര്‍ച്ച് 31 ഓടെ നക്‌സല്‍ മുക്തമാക്കും എന്നും അമിത് ഷാ ആവര്‍ത്തിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച 22 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതിന് പിന്നാലെയാണ് സുരക്ഷസേനയുടെ വന്‍ മാവോയിസ്റ്റ് വേട്ട ഇന്ന് ഉണ്ടായത്.
SUMMARY: Massive Maoist hunt in Odisha; Maoist leader with a bounty of Rs 1.1 crore on his head killed

 

NEWS DESK

Recent Posts

പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ…

37 minutes ago

മലപ്പുറത്ത് ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം

മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ യൂണിറ്റുകളില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം…

1 hour ago

‘നുണ പ്രചാരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ’; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…

2 hours ago

വാൽപ്പാറയിൽ വീടിനുനേരെ കാട്ടാന ആക്രമണം; ജനലും വാതിലും തകർത്തു

തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…

3 hours ago

ജര്‍മനിയില്‍ ഇന്ത്യൻ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…

3 hours ago

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

4 hours ago