തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരനാണ്.
സംഭവത്തെത്തുടർന്ന് പ്രതിയെ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനില്‍കുമാർ സസ്‌പെന്‍ഡ് ചെയ്തു. കേസിനാസ്പദമായ സംഭവമുണ്ടായത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു.
ഈ സമയം യുവതി മയക്കത്തിലായിരുന്നു. യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെ ഇയാള്‍ യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇടുപ്പില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെയായിരുന്നു അതിക്രമം. ശസ്ത്രക്രിയയ്ക്ക് ശേഷം അവശ നിലയിലായിരുന്നതിനാല്‍ സംഭവമുണ്ടായപ്പോള്‍ ഒന്ന് ഒച്ചവെക്കാൻ പോലും യുവതിക്ക് കഴിഞ്ഞില്ല.
പിന്നീട് ബന്ധുക്കള്‍ യുവതിയെ കാണാനെത്തിയ സമയം യുവതി സംഭവം അവരോട് പറയുകയായിരുന്നു. ബന്ധുക്കളാണ് ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് ആര്‍എംഒയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷത്തില്‍ ദില്‍കുമാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഈ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് സമര്‍പ്പിച്ചു. സൂപ്രണ്ടാണ് മെഡിക്കല്‍ കോളജ് പോലീസിനെ വിവരമറിയിച്ചത്. ശേഷം പോലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : Medical college employee arrested for assaulting woman in ICU
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…