Categories: NATIONALTOP NEWS

പുരുഷന്മാർക്ക് ആർത്തവം ഉണ്ടായാലേ സ്ത്രീകളുടെ ബുദ്ധിമുട്ടറിയൂ; വനിതാ ജഡ്‌ജിമാരുടെ പിരിച്ചുവിടലിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: വനിതാ സിവിൽ ജഡ്‌ജിമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പുരുഷന്മാർക്ക് ആർത്തവം ഉണ്ടായിരുന്നെങ്കിൽ മാത്രമേ സ്‌ത്രീകളുടെ ബുദ്ധിമുട്ടറിയുള്ളുവെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ജഡ്‌ജിമാരുടെ പ്രകടനം തൃപ്‌തികരമല്ലെന്ന് കണ്ടെത്തി 2023 ജൂണിൽ മധ്യപ്രദേശ് സർക്കാർ ആറ് ജഡ്‌ജിമാരെ പിരിച്ചുവിട്ട സംഭവത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോട്ടിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രൊബേഷൻ കാലയളവിൽ ഹൈക്കോടതി ജഡ്‌ജിമാരുടെ പ്രകടനം തൃപ്‌തിതരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതിയും ഹൈക്കോടതി ജഡ്‌ജിമാരുടെ ഫുൾ കോർട്ട് കമ്മിറ്റിയും പിരിച്ചുവിടൽ ഉത്തരവുകൾ പാസാക്കുകയായിരുന്നു. ജഡ്‌ജിമാർ കേസുകൾ തീര്‍പ്പാക്കുന്നത് വൈകുന്നു, കോടതി നടപടികള്‍ മന്ദഗതിയിലാണ് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ജില്ലാ ജുഡീഷ്യറിയിലെ കേസുകൾ തീർപ്പാക്കുന്നതിനുള്ള ക്രമീകരണത്തെയും ബെഞ്ച് ചോദ്യം ചെയ്‌തു. കേസ് കൂടുതൽ വാദം കേൾക്കാൻ ഡിസംബർ 12ന് മാറ്റിവച്ചു. സംഭവത്തില്‍ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളാണ് അമിക്കസ്ക്യൂറിയായി പ്രവർത്തിച്ചത്.

TAGS: NATIONAL | SUPREME COURT
SUMMARY: Men will only understand menstrual pain if they experience it, says sc bench

Savre Digital

Recent Posts

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

10 minutes ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…

53 minutes ago

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

2 hours ago

വേടന്‍ ഒളിവിൽ തന്നെ; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…

2 hours ago

പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…

3 hours ago

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…

3 hours ago