LATEST NEWS

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് മാനസിക പീഡനം; യുവതി ജീവനൊടുക്കി

ബെംഗളൂരു: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി.
തിങ്കളാഴ്ച നന്ദിനി ലേഔട്ടിനടുത്തുള്ള ലഗ്ഗെരെയിയെ രക്ഷിത (26) എന്ന വീട്ടമ്മയാണ് മരിച്ചത്. ദമ്പതികള്‍ നാല് വര്‍ഷം മുമ്പാണ് വിവാഹിതരായത്. നാല് മാസങ്ങള്‍ക്ക് മുമ്പ് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവശേഷം ഭര്‍ത്താവ് രവീഷ് മാനസിക പീഡനം ആരംഭിച്ചു.

ആശുപത്രിയില്‍ കുഞ്ഞിനെ കാണാന്‍ രവീഷ് എത്തിയില്ല. ആശുപത്രി ബില്ല് അടയ്ക്കാനും അയാള്‍ വിസമ്മതിച്ചു. രക്ഷിത അടുത്തിടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി. അവിടെ രവീഷും സഹോദരന്‍ ലോകേഷും ചേര്‍ന്ന് അവളെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. ഇതില്‍ മനംനൊന്താണ് രക്ഷിത ജീവനൊടുക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രവീഷിനെ അറസ്റ്റ് ചെയ്തു.
SUMMARY: Mentally tortured for giving birth to a girl; young woman commits suicide

 

WEB DESK

Recent Posts

സിപിഐഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു

ഇടുക്കി: ദേ​വി​കുളം സിപിഐഎം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്…

1 minute ago

പട്ടാമ്പിയിൽ ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി

പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളംതെ​റ്റി. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്നും പാലക്കാട്ടേക്കുവന്ന ട്രെയിനാണ് പാളംതെ​റ്റിയത്.…

8 minutes ago

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; കലാകിരീടം ചൂടി കണ്ണൂര്‍

തൃ​ശൂ​ർ: 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത്. 1023 പോ​യി​ന്‍റ് നേ​ടി​യാ​ണ്…

23 minutes ago

സ​തീ​ശ​ൻ ഇ​ന്ന​ലെ പൂ​ത്ത ത​ക​ര; എൻഎസ്എസ്സിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗ്’ – വെള്ളാപ്പള്ളി

ആലപ്പുഴ: എൻഎസ്എസ്സിനെ, എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് തങ്ങളെ അകറ്റിനിർത്തിയെന്ന്…

3 hours ago

മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്. 2023 മെയ്…

4 hours ago

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ക​ണ്ണൂ​ർ: ഇ​രി​ട്ടി എ​ട​ക്കാ​ന​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​ർ​ത്തു​പ​ക്ഷി​ക​ളി​ൽ നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്…

4 hours ago