കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ട്രഷററും ഉത്തര കേരളത്തിലെ നിരവധി മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളില്‍ മൂന്ന് പതിറ്റാണ്ട് കാലം സജീവ സന്നിധ്യവുമായ അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസറഗോഡ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മൂന്നാമത് പുരസ്‌ക്കാരത്തിന് ബെംഗളൂരു കേന്ദ്രമായ ഓള്‍ ഇന്ത്യാ കെഎംസിസിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റിയെ തിരഞ്ഞെടുത്തു. ആതുര സേവന മേഖലയിലും, ജീവകാരുണ്യ രംഗത്തും, വിദ്യാഭ്യാസ മേഖലയിലും സെന്റര്‍ നല്‍കിവരുന്ന മികച്ച സേവന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം നല്‍കുന്നത്.
ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌ക്കാരം. ഓഗസ്റ്റ് 27ന് ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ സമിതി സംസ്ഥാന ചെയര്‍മാന്‍ കൂടിയായ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പുരസ്‌ക്കാര വിതരണം നിര്‍വ്വഹിക്കും. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റിക്കുവേണ്ടി പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി എം. കെ. നൗഷാദ്, ട്രഷറര്‍ ടി. ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നു പുരസ്‌ക്കാരം ഏറ്റുവാങ്ങും.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റഹ്‌മാന്‍ തായലങ്ങാടി, മുന്‍ പി.എസ്.സി. മെമ്പര്‍ ഡോ. അജയ് കുമാര്‍ കോടോത്ത്, വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി. സൈനുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മയ്ക്കായി ബെംഗളൂരു നഗരത്തില്‍ ഓള്‍ ഇന്ത്യാ കെ.എം.സി.സിയുടെ കീഴില്‍ 2018ല്‍ ആരംഭിച്ച ശിഹാബ് തങ്ങള്‍ സെന്ററ് ഫോര്‍ ഹ്യൂമാനിറ്റി ബെംഗളൂരുവിന് പുറമേ മൈസൂരിലും, കുടകിലും, ഗുഡല്ലൂരിലും പാലിയേറ്റീവ് ഹോം കെയര്‍ പ്രവര്‍ത്തനങ്ങളില്‍മികച്ച മാതൃകയാണ്. ഏതാണ്ട് 1800 ലധികം കിടപ്പ് രോഗികളെ വിവിധ ഇടങ്ങളിലായി പരിപാലിക്കുന്നുണ്ട്. 7 ആംബുലന്‍സുകളും നിരവധി ആരോഗ്യപ്രവര്‍ത്തകരും ഇതിനായി രംഗത്തുണ്ട്.
പാവപ്പെട്ടവര്‍ക്ക് തുടര്‍ച്ചയായി ഭക്ഷ്യകിറ്റുകളും, റംസാനില്‍ റിലീഫിന്റെ ഭാഗമായി നിരവധി സഹായങ്ങളും നല്‍കിവ രുന്നു. സമൂഹ വിവാഹം സംഘടിപ്പിക്കുന്നതിലൂടെ നൂറുകണക്കിന് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കാന്‍ സെന്ററിന് സാധിച്ചിട്ടുണ്ട്. ബൈത്തുറഹ്‌മ പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് വീട് വെച്ച് നല്‍കി. കുടക് ജില്ലയിലെ കൊണ്ടങ്കേരി കട്ടേമ്മാടില്‍ ശുദ്ധജലപദ്ധതി നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ നേടാന്‍ താല്‍പര്യപ്പെടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു. ഇതിനകം 500 ലധികം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ആവശ്യമായ രക്തം ശേഖരിച്ച് കൊടുക്കാന്‍ സെന്ററില്‍ ട്രോമകെയര്‍ പ്രവര്‍ത്തിച്ചുവരുന്നു. രക്തദാനം കോര്‍ഡിനേറ്റ് ചെയ്യാനും അടിയന്തര ഗ്രൂപ്പ് നോക്കി രോഗികള്‍ക്ക് രക്തം എത്തിക്കാനും വിപുലമായ നെറ്റ് വര്‍ക്കോടെയുള്ള വലിയൊരു ടീം തന്നെ സെന്ററിനുണ്ട്.
എസ്.ടി.സി.എച്ച്. റിഹാബിലിറ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കൃത്രിമ കാലുകള്‍ വെച്ച് നല്‍കുന്ന പദ്ധതിയും ഇവിടെയുണ്ട്. കോവിഡ് കാലത്ത് സെന്റര്‍ നല്‍കിയ മികച്ച സേവനങ്ങള്‍ എല്ലാവരുടെയും പ്രശം സക്ക് കാരണമായി. മിന്നല്‍ പ്രളയങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നിരവധി റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിയിട്ടുണ്ട്.
മുന്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. കെ.പി. ജയരാജന്‍, സുബൈര്‍ ഹുദവി എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ മെട്രോ മുഹമ്മദ് ഹാജി പുരസ്കാരത്തിന് അര്‍ഹരായത്. കാസറഗോഡ് പ്രസ് ക്ലബ്ബില്‍ നടന്ന പുരസ്കാര പ്രഖ്യാപന പത്രസമ്മേളനത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് ഇബ്രാഹിം പാവൂർ, സി. മുഹമ്മദ് കുഞ്ഞി, സൂറൂർ മൊയ്‌തു ഹാജി എന്നിവര്‍ പങ്കെടുത്തു.
SUMMARY: Metro Muhammad Haji Award goes to Bengaluru Shihab Thangal Center for Humanity
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാനത്തിനായി വാശി പിടിക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യങ്ങളില്‍ തീരുമാനം…
ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ 4, 5 തീയതികളിലായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ…
പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയില്‍…
കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം.…
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യ ഹർജി നല്‍കി.…