BENGALURU UPDATES

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ ട്രെയിൻ കോച്ചുകൾ ഉടന്‍ സര്‍വീസ് ആരംഭിക്കും. കൊൽക്കത്തയിലെ നിർമാണ പ്ലാന്റിൽ നിന്നു വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് കോച്ചുകള്‍ അടങ്ങിയ ട്രെയിന്‍ സെറ്റ് പുറപ്പെട്ടിട്ടുണ്ട്. പാതയിൽ 5 ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ യാത്ര ക്കാരുടെ കാത്തിരിപ്പുസമയം കുറയും. അടുത്തയിടെ നാലാമത്തെ ട്രെയിൻ സർവീസ് തുടങ്ങിയതോടെ ട്രെയിനുകളുടെ ഇടവേള കുറഞ്ഞിരുന്നു. നിലവിൽ 19 മിനിറ്റാണ് കാത്തിരിപ്പു സമയം.

അതേസമയം ആർവി റോഡ് മുതല്‍ ബൊമ്മസന്ദ്ര വരെയുള്ള യെലോ ലൈനില്‍ ട്രെയിൻ ഓടിത്തുടങ്ങിയതോടെ ഹൊസൂർ റോഡിലെ ഗതാഗതക്കുരുക്ക് 37.5% കുറഞ്ഞതായി ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാർ പറഞ്ഞു.
SUMMARY: Metro Yellow Line; Fifth train to arrive soon, passenger waiting time will be reduced again

NEWS DESK

Recent Posts

ഓൺസ്‌റ്റേജ്‌ ജാലഹള്ളി വയലാർ അനുസ്മരണം 9 ന്

ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ്‌ ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…

8 hours ago

എസ്ഐആറിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്, നിയമപരമായി എതിര്‍ക്കാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

8 hours ago

മേൽചുണ്ട് കീറി, തല തറയിൽ ഇടിപ്പിച്ചു; മുൻപങ്കാളിയുടെ ആക്രമണം വെളിപ്പെടുത്തി നടി ജസീല പർവീൺ

മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…

9 hours ago

കാത്തിരിപ്പിന് വിരാമം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ

ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…

10 hours ago

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത‌​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ്. സം​ഭ​വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ…

10 hours ago

കേരളസമാജം മാഗഡി റോഡ് സോൺ മലയാളം ക്ലാസിന് തുടക്കം

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക്‌ തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…

11 hours ago