ബെംഗളൂരു: ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ നീളുന്ന നമ്മ മെട്രോയുടെ 19 കിലോമീറ്റർ യെല്ലോ ലൈനിൽ ഇന്ന് ട്രയൽ റൺ ആരംഭിക്കും. മെയിൻലൈൻ ടെസ്റ്റുകളിൽ ഡ്രൈവറില്ലാത്ത ട്രെയിൻ പ്രോട്ടോടൈപ്പ് ആണ് പ്രവർത്തിപ്പിക്കുക. രാവിലെ 10.30 മുതൽ ട്രയൽ റൺ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ ചീഫ് പിആർഒ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു.
മെയിൻലൈനുകളിൽ, ട്രാക്ഷൻ ബ്രേക്ക് ടെസ്റ്റ്, ഫുൾ ലോഡഡ് സാൻഡ് ബാംഗ് ടെസ്റ്റ്, സിഗ്നലിംഗ് ടെസ്റ്റ്, ആർഡിഎസ്ഒ (റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ) എന്നിവയിൽ നിന്നുള്ള ഓസിലേഷൻ ട്രയൽ തുടങ്ങിയ വിവിധ പരിശോധനകൾ നടത്തും.
ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിൻ്റെ പ്രവർത്തനം 2021ൽ ആരംഭിക്കാനായിരുന്നു ബിഎംആർസിഎൽ പദ്ധതിയിട്ടത്. പാതയുടെ പണിപൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് പദ്ധതി വൈകാൻ കാരണമായത്. ഈ വർഷം ഓഗസ്റ്റിൽ പാത തുറക്കാനാണ് ബിഎംആർസിഎല്ലിന്റെ പദ്ധതി.
ആദ്യഘട്ടത്തിൽ ആറു ട്രെയിനുകൾ 15 മിനിറ്റ് ഇടവേളയിലാകും പാതയിൽ സർവീസ് നടത്തുക. 19 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ തുറക്കുന്നതോടെ ഇൻഫോസിസ് ഉൾപ്പെടെ ഐടി കമ്പനികൾ ഏറെയുള്ള ഇലക്ടോണിക് സിറ്റിയിലേക്കും മെട്രോ എത്തും.
TAGS: NAMMA METRO| BENGALURU UPDATES
SUMMARY: Metro in yello line trial run to take place today
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…