LATEST NEWS

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8 ഡ്രൈവറില്ലാത്ത ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നിന്ന് പുറപ്പെട്ട ഏഴാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയിരുന്നു. ജനുവരിയില്‍ യെല്ലോ ലൈനില്‍ സര്‍വീസ് നടത്താനാണ് തീരുമാനം. നിലവില്‍ 19.15 കിലോമീറ്റര്‍ ദൂരത്തില്‍ 5 മെട്രോ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ടിറ്റാഗഡ് റെയില്‍ സിസ്റ്റം ലിമിറ്റഡില്‍ നിന്നുള്ള ആറാമത്തെ ട്രെയിന്‍ നേരത്തെ നഗരത്തില്‍ എത്തിയിരുന്നു. ഈ ട്രെയിന്റെ പരീക്ഷണയോട്ടവും മറ്റ് പരിശോധനകളും ഇതിനോടകം പൂര്‍ത്തിയായതായാണ് വിവരം. ഡിസംബര്‍ 22ന് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. എട്ടാമത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഡിസംബര്‍ അവസാനത്തോടെ എത്തുമെന്നാണ് വിവരം. ഈ ട്രെയിനിന്റെ പരീക്ഷണയോട്ടം ജനുവരിയില്‍ ആരംഭിക്കും. ജനുവരി അവസാനത്തോടെ ഈ ട്രെയിന്‍ സര്‍വീസ് നടത്താന്‍ സാധ്യതയുണ്ട്.

8 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതോടെ മെട്രോ ട്രെയിനുകൾക്കായുള്ള യാത്രക്കാരുടെ കാത്തിരിപ്പ് സമയം 8 മുതല്‍ 10 മിനിറ്റ് വരെ കുറയും. നിലവിൽ, സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള കാത്തിരിപ്പ് സമയം 15-17 മിനിറ്റാണ്.
SUMMARY: Metro Yellow Line: Waiting times will be reduced from January, trains will arrive every 8 minutes

NEWS DESK

Recent Posts

അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന അ‍ഞ്ച് വയസുകാരനെ പുലി കടിച്ചുകൊന്നു

അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.…

34 minutes ago

ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും സംഘടിപ്പിച്ചു

ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും നടത്തി. സൺ‌ഡേ സ്കൂൾ കുട്ടികൾ, മർത്ത മറിയം…

43 minutes ago

ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങ് ബ്ലാങ്കറ്റ് വിതരണം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ' വാം ബെംഗളൂരു' എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തി…

53 minutes ago

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍: വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കുറ‍ഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ പരാജയം. വിമാനത്താവളത്തിനായി 2570…

1 hour ago

വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

2 hours ago

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; കെഎസ്‌ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന്‌ കണ്ടക്ടറെ പിരിച്ചുവിട്ട്‌ കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ…

3 hours ago