ബെംഗളൂരു: വടക്കന്‍ കർണാടകയിലെ വിജയപുരയിൽ നേരിയ ഭൂചലനമുണ്ടായി. ഇന്നലെ രാവിലെ 7.49-നായിരുന്നു സംഭവം. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 2.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണകേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. ജില്ലയിലെ ഭട്‌നാൽതണ്ട ഗ്രാമത്തിന്റെ 3.6 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഭാഗമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെനിന്ന് അറുപതോളം കിലോമീറ്റർ ചുറ്റളവിൽ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
SUMMARY: Mild earthquake in Vijayapura