പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മിൻഹാജ് ഇനി സിപിഐഎമ്മിന് ഒപ്പം. പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് ഈക്കാര്യം അറിയിച്ചത്. തൃണമൂൽ കോൺഗ്രസിൻ്റെ സംസ്ഥാന കോഡിനേറ്ററിൽ ഒരാളാണ് നിലവിൽ മിൻഹാജ്.
അന്‍വറിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയിലേക്ക് ചേക്കേറുമെന്ന് ആരോപിച്ചാണ് ഇടത് ചേരിക്കൊപ്പം മിന്‍ഹാജ് ചേര്‍ന്നിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനൊപ്പമെത്തിയാണ് മിൻഹാജ് പത്രസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
തൃണമൂൽ കോൺഗ്രസിൻ്റെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി മിൻഹാജ് പ്രഖ്യാപിച്ചു. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല സിപിഎമ്മിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മിൻഹാജിനേയും കൂടെയുള്ളവരേയും സിപിഎം സംരക്ഷിക്കുമെന്നും വേണ്ട രീതിയിൽ പരിഗണിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
<BR>
TAGS : PV ANWAR | PALAKKAD
SUMMARY : Minhaj leaves Anwar’s party and joins CPM
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വൻ തീപിടിത്തം. എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്റും കെട്ടിടവും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ്…
ബെംഗളൂരു: വിജയനഗര ഹൊസ്പേട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി കൾച്ചറൽ അസോസിയേഷൻ്റെ പുതുവത്സരാഘോഷം 4 ന് രാവിലെ 10 മുതൽ മീർ…
ബെംഗളൂരു: ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത…
ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍…
ബെംഗളൂരു: ചാമരാജ്നഗര്‍ നഞ്ചേദേവപുര ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11 ഓടെ വനം വകുപ്പ് ഉുദ്യാഗസ്ഥർ…
ന്യൂഡൽഹി: വൻ വിജയമായ വന്ദേഭാരതിന്റെ മറ്റൊരു രൂപമായ സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ…