ബെംഗളൂരു: കർണാടകയിൽ ദുരഭിമാനക്കൊല. ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. റായ്ചൂർ ലിംഗസുഗുർ താലൂക്കിലെ ഹഞ്ചിനാല ഗ്രാമത്തിലാണ് സംഭവം. കുറുബ സമുദായത്തിൽ പെട്ട രേണുകയാണ് (17) കൊല്ലപ്പെട്ടത്. പിതാവ് ലക്കപ്പ കമ്പാലിയെ പോലീസ് അറസ്റ്റ് ചെയ്തു. രേണുകയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം കൃഷ്ണ നദിയിൽ എറിയുകയായിരുന്നു.
പിന്നീട് മകളെ കാണാതായതായി ഇയാൾ പോലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വാൽമീകി നായക സമുദായത്തിൽപ്പെട്ട ഹനുമന്ത എന്ന യുവാവുമായി രേണുക പ്രണയത്തിലായിരുന്നു. നേരത്തെ, ഹനുമന്തയുമായി രേണുക ഒളിച്ചോടിയതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം പോലീസ് ഇവരെ കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു.
സംഭവത്തിന് ശേഷം, ബന്ധം അവസാനിപ്പിക്കാൻ ലക്കപ്പ രേണുകയോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ നാണക്കേട് ഭയന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലിംഗസുഗുർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | CRIME
SUMMARY: Minor girl killed by father over relationship with youngster of different caste
തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…
ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് ജില്ലാ കളക്ടർ.…
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…