കൊളംബോ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. മൂന്നാം മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 110 റൺസിനാണ് ശ്രീലങ്ക തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 എന്ന നിലയില്‍ ആതിഥേയരായ ശ്രീലങ്കന്‍ ടീം സ്വന്തമാക്കി. സ്കോർ: ശ്രീലങ്ക 248/7. ഇന്ത്യ 138 (26.1). 27 വർഷത്തിനുശേഷമാണ് ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു രണ്ടാംമത്സരം ശ്രീലങ്ക ജയിച്ചു. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ഇന്ത്യക്ക് ജയിക്കണമായിരുന്നു. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 248 റൺസാണെടുത്തത്. ഇന്ത്യയുടെ മറുപടി 26.1 ഓവറിൽ 138 റൺസിൽ അവസാനിച്ചു. ഇന്ത്യയ്‌ക്കെതിരെ ഇതിനു മുൻപ് ശ്രീലങ്ക അവസാനമായി ഒരു ഏകദിന പരമ്പര ജയിച്ചത് 1997ലാണ്.
<br>
TAGS : CRICKET | SRILANKA
SUMMARY : Miserable failure for India; ODI series for Sri Lanka
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…