കൊച്ചി: ഇടപ്പള്ളിയില്‍ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൈനോട്ടക്കാരനായ ശശികുമാറാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം തൊടുപുഴ പോലീസ് കേസെടുക്കും. പോക്സോയിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.
കുട്ടി തൊടുപുഴയില്‍ ഇറങ്ങിയത് മുതല്‍ ഇയാള്‍ കസ്റ്റഡിയില്‍ വെച്ചെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇയാളുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇതിനുശേഷം കുട്ടിയുടെ ദേഹത്ത് മുറിവേല്‍പ്പിക്കാൻ ശ്രമിച്ചു. കുട്ടിയുടെ മുഖത്ത് ഇതിന്റെ പാട് ഉണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കൊച്ചി എളമക്കര പോലീസിന് കൈമാറും.
സ്വകാര്യ സ്കൂളിലെ 8ാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ പോയ കുട്ടി രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നഗരത്തില്‍ വ്യാപക തെരച്ചില്‍ നടത്തി. ഇതിനിടെയാണ് ശശികുമാർ വിളിച്ച് കുട്ടി തൊടുപുഴയിലുണ്ടെന്ന് പറയുന്നത്. ഇന്ന് പുലർച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്.
TAGS : LATEST NEWS
SUMMARY : Missing 13-year-old boy’s disappearance; palmist in custody
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…
ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…
ന്യൂഡല്‍ഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം…