ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി. ബൈതരായണപുരയിലെ ഹേമന്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഹേമന്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇയാളുടെ ഇരുചക്രവാഹനം സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് സമീപത്തെ ഓടയിൽ വീണതെന്ന് പോലീസ് പറഞ്ഞു.

പിറ്റേന്ന് രാവിലെ ഹേമന്ത് സഞ്ചരിച്ച ഇരുചക്രവാഹനവും ചെരുപ്പും കണ്ടതോടെ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൈസൂരു റോഡിലെ ജ്ഞാനഭാരതി യൂണിവേഴ്സിറ്റി ഗേറ്റ് മുതൽ കെംഗേരി വരെ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വൃഷഭവതി കനാലിൽ നിന്നാണ് ഹേമന്തിന്റെ മൃതദേഹം കണ്ടെടുത്തത്.

റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മേൽപ്പാലങ്ങളിലെ സംരക്ഷണ ഭിത്തികളുടെ ഉയരം വർധിപ്പിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.

TAGS: BENGALURU UPDATES | DELIVERY AGENT
SUMMARY: Missing delivery agent’s body found in Vrushabhavathi canal

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെ​സിയുടെ പിതാവ് ഹോർഹെ മെ​സി അന്തരിച്ചു

റൊസാരിയോ: അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഹെ മെ​സി...

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗംഭാരവാഹികളായി പദ്മകുമാര്‍ എഎസ് (പ്രസിഡന്റ്), ചന്ദ്രകുമാര്‍ സി എസ്(വൈസ്...

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് ശോഭയാർന്ന തുടക്കം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്...

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; തഹസിൽദാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ രാജേഷിന്റെ...

അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍

കണ്ണൂർ: ഒളിവിൽ പോകാനായി അർജുൻ ആയങ്കി ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിൽ....

വീട്ടിനകത്ത് മധ്യവയസ്കയുടെ അസ്ഥികൂടം കണ്ടെത്തി; ഒരു വര്‍ഷത്തോളം പഴക്കമുള്ളതായി സംശയം

ബെംഗളൂരു: നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹവാനൂർ ലേഔട്ടില്‍ വീട്ടിനകത്ത്...

കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ ദാരുണമായി കൊല്ലപ്പെട്ടു. കോന്നി...

ബെംഗളൂരുവിലെ കേരള ആര്‍ടിസി ബസപകടം: പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരം

ബെംഗളൂരു: ബെംഗളൂരുവില്‍ കേരള ആര്‍ടിസി സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട്...

Related Articles

Popular Categories