ബെംഗളൂരു: താമരശ്ശേരി പെരുമ്പള്ളിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം. കർണാടക പോലീസ് വിവരം താമരശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.
പുതുപ്പാടി സർക്കാർ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിനിയെയാണ് കാണാതായത്. ചൊവ്വാഴ്‌ച രാവിലെ ഒൻപത് മണിക്ക് പരീക്ഷയെഴുതാനായി പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അതേദിവസം തന്നെയാണ് ബന്ധുവായ യുവാവിനെയും കാണാതായത്. യുവാവിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നു. കുട്ടിയെ മുൻപ് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോക്‌സോ കേസ് നിലനിൽക്കുന്നുമുണ്ട്. ഈ കേസ് പിൻവലിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ വീണ്ടും കൊണ്ടുപോയതെന്നാണ് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നത്.
മൂന്ന് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 14-ാം തിയ്യതി തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലാണെത്തിയത്. പെൺകുട്ടി നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. ദൃശ്യങ്ങളിൽ ബന്ധുവായ യുവാവുമുണ്ടായിരുന്നു. വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്‌ജ് ജീവനക്കാരൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
TAGS: MISSING | FOUND
SUMMARY: Missing girl from thamarassery found at Bengaluru
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…