KERALA

രണ്ട് സ്ത്രീകളെ കാണാതായ കേസ്; പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍

ആലപ്പുഴ: രണ്ട് സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പില്‍ നിന്ന് കിട്ടിയത് 50 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തിയുടെ അസ്ഥികള്‍. മനുഷ്യ ശരീരം കത്തിച്ചതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കത്തിക്കാന്‍ ഉപയോഗിച്ച ഡീസലിന്റെ കന്നാസടക്കം കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമേയുള്ളൂയെന്നാണ് പ്രാഥമിക നിഗമനം.

വീട്ടില്‍ രക്തക്കറയും കണ്ടെത്തിയതായി പോലിസ് വൃത്തങ്ങള്‍ സൂചന നല്‍കി. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍, കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മ എന്നിവരെ കാണാതായ കേസിലെ പ്രതി സെബാസ്റ്റ്യന്‍ എന്നയാളുടെ വീട്ടുവളപ്പിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ടു തിരോധാനങ്ങളിലും അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് മുന്നോടിയായുള്ള നടപടികള്‍ തുടങ്ങി. ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചത് അടക്കുള്ള നിർണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസ് കസ്റ്റഡിയിലുള്ള സ്ഥലമുടമ സെബാസ്റ്റ്യൻ്റെ വീട്ടില്‍ നിന്നും പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയത് കൊലപാതത്തിലേക്ക് ആണ് വിരല്‍ചുണ്ടുന്നത്.

ഈ തെളിവുകള്‍ നിരത്തി അന്വേഷണ സംഘം കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ കുറ്റം സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല. ഏറ്റുമാനൂരില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ കാണാതായ ജയ്നമ്മയുടെ ഫോണ്‍ ഇയാള്‍ കൃത്യമായ ഇടവേളകളില്‍ ഓണ്‍ ആക്കിയിരുന്നു. ഏറ്റവും ഒടുവില്‍ ഈരാറ്റുപേട്ടയിലെ കടയില്‍ ഇയാള്‍ മൊബൈല്‍ ചാർജു ചെയ്യാൻ എത്തിയതിൻ്റെ CCTV ദൃശ്യങ്ങളും അന്വേഷണ സംഘത്തിനു കിട്ടി.

കൂടാതെ സ്വർണം പണയപ്പെടുത്തിയ രേഖകളും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഒരു വർഷത്തില്‍ താഴെ മാത്രം പഴക്കമുള്ള മൃതദേഹമാണെന്ന് ഫോറൻസിക് കണ്ടെത്തയിട്ടുള്ളത്. മരിച്ചത് ജെയ്നമ്മയാണന്ന നിഗമനത്തിലാണ് പോലീസ്. കണ്ടെത്തിയ അസ്ഥി കഷ്ണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ജെയ്നമ്മയുടെ സഹോദരൻ സാവിയോ, സഹോദരി ആൻസി എന്നിവരുടെ ഡിഎൻഎ സാംപിളുകള്‍ ശേഖരിക്കും. ഡിഎൻഎ ഫലം ലഭിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരികരണം ഉണ്ടാകു. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യൻ 2006 ലെ ബിന്ദു പത്മനാഭൻ തിരോധാന കേസിലെ പ്രതിയാണ്.

SUMMARY: Missing two women case; remains of bodies found in suspect’s yard

NEWS BUREAU

Recent Posts

ഹണി ട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍ അറസ്റ്റില്‍. ചരല്‍കുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയുമാണ് അറസ്റ്റിലായത്. ആലപ്പുഴ,…

10 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ഗുരുവായൂര്‍ ചൊവ്വലൂര്‍ വീട്ടില്‍ സി. കെ. പോൾ (90) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ഐ.ടി.ഐ ജീവനക്കാരനാണ്. കൽക്കരെ മഞ്ജുനാഥനഗർ മോറിയ…

23 minutes ago

താമരശ്ശേരിയില്‍ 13കാരനെ കാണാതായിട്ട് പത്ത് ദിവസം; കണ്ടെത്താനാകാതെ പോലീസ്

കോഴിക്കോട്: താമരശ്ശേരിയില്‍ പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട 13 കാരനെ പത്ത് ദിവസമായിട്ടും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ നാലുസെന്റ് ഉന്നതിയിലെ വിജിത് വിനീതിനെയാണ്…

58 minutes ago

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ ചരിത്ര സ്വര്‍ണം അണിഞ്ഞ് 24കാരി ജെയ്‌സ്‌മിൻ ലംബോറിയ

ലിവര്‍പൂള്‍: ലിവർപൂളില്‍ നടന്ന 2025-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ…

2 hours ago

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണനാണ് (36) മരിച്ചത്. കുടുംബാംഗങ്ങളുമായി…

3 hours ago

ആഗോള അയ്യപ്പ സംഗമം തടയണം; സുപ്രിം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹർജിക്കാരന്‍.…

4 hours ago