കൊച്ചി: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ കുവൈറ്റിൽ നിന്നും നാട്ടിലെത്തി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജയെ ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി. അന്‍വര്‍ സാദത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.
ഇളയമകനെ കണ്ടതോടെ അവനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞു. ഇന്ന് വൈകിട്ട് 5നാണ് മിഥുന്റെ സംസ്‌കാരം. സ്‌കൂളില്‍ 12 മണി വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും. സഹപാഠികളും അധ്യാപകരും പ്രദേശവാസികളും മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇവിടേക്ക് എത്തും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോകും.
വ്യാഴാഴ്ചയാണ് സ്‌കൂളില്‍ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കുന്നത്. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: Mithun’s mother arrives: Funeral to be held at 5 pm today
കൊച്ചി: സിപിഎം നേതാവ് ഡോ. പി. സരിന് എതിരെ ആരോപണം ഉന്നയിച്ച ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതായി ഡോ.…
ബെംഗളൂരു: ധ്വനി വനിതാ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 21 ന് രാവിലെ ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ…
ബെംഗളൂരു: നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബും മലയാളം മിഷൻ മൈസൂരു മേഖലയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ്…
ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു. ശിവമോഗ്ഗ താലൂക്കിലെ മലവഗോപ്പയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ദുമ്മല്ലി തണ്ട…
ബെംഗളൂരു: കർണാടക ഉപരിനിയമസഭയായ ലെജിസ്ലേറ്റിവ് കൗൺസിലിലെ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് നാല് അംഗങ്ങളെ നാമനിർദേശം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.…
കാഠ്മണ്ഡു: നേപ്പാളില്‍ സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയെ തുടര്‍ന്ന് യുവാക്കള്‍ തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധങ്ങളില്‍പെട്ട് മരിച്ചവരുടെ എണ്ണം പതിന്നാലായി. നൂറിലധികം…