ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സമൂഹത്തിലെ നിർധനരും നിരാലമ്പരുമായ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകി വരുന്ന എംഎംഎ ചാരിറ്റി ഹോം പദ്ധതിയുടെ നാലാംഘട്ടം വിതരണത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
നീലസാന്ദ്രയിൽ പുതുതായി പണിതീർത്ത വീടുകളാണ് വിതരണത്തിനായി തയ്യാറായത്. 2026 ജനുവരി 24 ന് നടക്കുന്ന എംഎംഎയുടെ 90ാം വാർഷിക സമ്മേളത്തിലാണ് വീടുകൾ സമൂഹത്തിനായി സമർപ്പിക്കുന്നത്. ഒരു ചെറു കുടുംബത്തിന് താമസിക്കാൻ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ 27 വീടുകളാണ് വിതരണം ചെയ്യുന്നത്. ഒരു ബെഡ്റൂം, കിച്ചൺ, ബാത്ത്റൂം, ഡെയിനിംഗ് ഹാൾ തുടങ്ങിയവ അടങ്ങിയതാണ് വീട്. ലഭിക്കുന്ന അപേക്ഷകളിൽ സർവ്വേ നടത്തിയാണ് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നത്.
ഈ മാസം 15 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
പൂർണ്ണമായ വിലാസവും ഫോൺ നമ്പരും അടങ്ങുന്ന അപേക്ഷ മൈസൂർ റോഡിലെ കർണാടക മലബാർ സെൻ്ററിലെ ഓഫീസിൽ ഏൽപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 907110 120, 9071140 140 എന്നീ നമ്പരുകളിലോ ഓഫീസിലോ ബന്ധപ്പെടാം.
SUMMARY: MMA Charity Home; Applications invited
ന്യൂഡല്‍ഹി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേണ്‍ എടുത്ത് കേന്ദ്ര സർക്കാര്‍. ആപ്പ് നിർബന്ധിതമായി പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന്…
ന്യൂഡല്‍ഹി: പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി.…
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ…
ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറൈവല്‍ പിക്-അപ് ഏരിയയില്‍ എട്ട് മിനിറ്റില്‍ കൂടുതല്‍ നേരം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് പ്രവേശന…
തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: ഇരുചക്രവാഹനമോഷണക്കേസില്‍ രണ്ടു മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കണ്ണൂര്‍ ഒറ്റത്തൈ…