തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ഇന്ന് വൈകുന്നേരം തിരുവനന്തപുരം ശംഖുമുഖത്താണ് നാവികസേനയുടെ ശക്തിപ്രകടനം.
ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി പങ്കെടുക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും. ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യാന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസ പ്രകടനത്തില്‍ അണിനിരക്കും.
ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കോല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും തീരത്തെത്തിയിട്ടുണ്ട്. പായ്ക്കപ്പലുകളായ ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് സുദര്‍ശിനി എന്നിവയും ശക്തിപ്രകടനത്തിന്‍റെ ഭാഗമാകും. 9,000 പേര്‍ക്ക് പാസ് മുഖേന പ്രവേശനമുണ്ടാവും. തീരമേഖലയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് അഭ്യാസ പ്രകടനം കാണാം.
SUMMARY: President Draupadi Murmu in Thiruvananthapuram; received by Governor and Chief Minister
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…