ബെംഗളൂരു മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ വിവിധ കേന്ദ്രങ്ങളിലെ മീലാദ് സംഗമങ്ങൾ 22 ന് ആരംഭിക്കും. മൈസൂർ റോഡിലെ എം.എം.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ ഫെസ്റ്റ് പ്രസിഡണ്ട് ഡോ .എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാർത്ഥികളുടെ കലാമൽസരങ്ങളും നടക്കും.
ഒക്ടോബർ 2 ന് ജയനഗർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബെന്നാർഘട്ട റോഡിലെ എ.എം.സി ഫംഗ്ഷന്‍ ഹാളിൽ നടക്കുന്ന രണ്ടാം ഘട്ട സംഗമത്തിൽ എം എംഎ തിലക് നഗർ മദ്രസ വിദ്യാർത്ഥികളുടെ കലാമൽസരങ്ങൾ നടക്കും. ഒക്ടോബർ 4 ന് വെള്ളിയാഴ്ച്ച ഡബിൾ റോഡ് ഖാദർ ശരീഫ് ഗാർഡനിലെ ശാഫി മസ്ജിദിൽ മൗലിദ് സംഗമവും മദ്ഹ് റസൂൽ പ്രഭാഷണവും നടക്കും. 6 ന് ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിദായത്തുൽ ഇസ്ലാം വിദ്യാർത്ഥികളുടെ കലാമൽസരങ്ങളും മദ്ഹ് റസൂൽസംഗമവും നടക്കുന്നതോടെ പരിപാടിക്ക് സമാപനം കുറിക്കും.
സംപ്റ്റംബർ16 ന് തിങ്കളാഴ്ച്ച ആസാദ് നഗറിൽ നബിദിനഘോഷയാത്ര നടക്കും. വിദ്യാർത്ഥികളുടെ ദഫും സ്കൗട്ടും ഘോഷയാത്രക്ക് അകമ്പടി നൽകും. നബിദിനം പ്രമാണിച്ച് തിങ്കളാഴ്ച്ച എല്ലാ കേന്ദ്രങ്ങളിലും മൗലിദ് പാരായണവും മദ്ഹ് റസൂൽ പ്രഭാഷണവും നടക്കും.
<br>
TAGS : MALABAR MUSLIM ASSOCIATION
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…