പാലക്കാട്: പാലക്കാട് വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പരുക്കേറ്റ് അവശനിലയിലായ രാംനാരായണനെ വൈകുന്നേരത്തോടെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. ഇതിനായി മൃതദേഹം വെള്ളിയാഴ്ച തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
SUMMARY: Mob lynching on suspicion of being a thief; 3 Arrested in Palakkad
ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട KL 15 A…
ബെംഗളൂരു: ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കർണാടകത്തിലെ കാർവാർ തീരത്ത് വ്യോമസേനാ താവളത്തിന് സമീപം കണ്ടെത്തി. കാർവാറിലെ…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ ട്രിപ്പുകളാണ്…
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…