LATEST NEWS

‘എന്റെ കടമ ചെയ്തു, ഇനി നിങ്ങളുടെ ഊഴം’; വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ചിത്രം പങ്കുവെച്ച്‌ മോഹൻലാല്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാല്‍. നേമം മണ്ഡലത്തില്‍ മുടവൻമുകള്‍ സ്കൂള്‍ ബൂത്ത് 36ല്‍ എത്തിയാണ് മോഹൻലാല്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം അമേരിക്കയിലേക്ക് പോകാനിരുന്ന അദ്ദേഹം, ഈ പൗരധർമ്മം നിർവ്വഹിക്കാനായി മാത്രമാണ് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കും. “ദിസ് ഈസ് മൈ മെസേജ്’ എന്നായിരുന്നു മഷി പുരട്ടിയ ചൂണ്ട് വിരല്‍ ഉയർത്തി കാട്ടിയുള്ള നടൻ പ്രതികരിച്ചത്. വോട്ട് ചെയ്തതിന്‍റെ ചിത്രവും മോഹൻലാല്‍ തന്‍റെ സോഷ്യല്‍‌മീഡി‍യ അക്കൗണണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. മറ്റ് വോട്ടർമാർക്കൊപ്പം വരിയില്‍ നിന്നാണ് താരം ബൂത്തിനകത്തേക്ക് പ്രവേശിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തി എന്നത് ശ്രദ്ധേയമായി.

ബൂത്തിലെത്തിയ മോഹൻലാലിനെ നേമത്തെ സ്ഥാനാർഥികളായ എല്‍ഡിഎഫിന്റെ വി. ശിവൻകുട്ടിയും യുഡിഎഫിന്റെ കെ.എസ്. ശബരീനാഥനും നേരിട്ട് കണ്ട് സംസാരിച്ചു. 30,471 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. 883 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്.

SUMMARY’I have done my duty, now it’s your turn’; Mohanlal shares picture after casting his vote

NEWS BUREAU

Recent Posts

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

39 minutes ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

2 hours ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

2 hours ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

2 hours ago

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…

3 hours ago

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…

4 hours ago