Categories: KERALATOP NEWS

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി മോഹൻലാല്‍

നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തില്‍ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ. നാലരപ്പതിറ്റാണ്ടായി മലയാളത്തിൻ്റെ വെള്ളിത്തിരയില്‍ മോഹൻലാലുണ്ട്. അതിനിടയില്‍ തലമുറകള്‍ പലതും മാറിവന്നു. എന്നിട്ടും മലയാളികളുടെ ആഘോഷമാണ് മോഹൻലാല്‍.

നിർമാതാവും സുഹൃത്തുമായ ആന്‍റണി പെരുമ്പാവൂരിന്‍റ വീട്ടില്‍ വച്ചാണ് മോഹൻലാല്‍ 65ാം പിറന്നാള്‍ ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ള പ്രമുഖരും ആരാധകരും മോഹൻലാലിന് പിറന്നാള്‍ ആശംസകള്‍ നേർന്നിട്ടുണ്ട്. തുടരും എന്ന ചിത്രം സൂപ്പർഹിറ്റായി പ്രദർശനം തുടരുന്നതിനിടെയാണ് പിറന്നാള്‍ ആഘോഷം.

പിറന്നാള്‍ ദിനത്തില്‍ തന്‍റെ ആരാധകർക്കുളള സമ്മാനവുമായാണ് ലാലേട്ടൻ എത്തിയിരിക്കുന്നത്. 47 വർഷത്തിലേറെയായി തുടരുന്ന അഭിനയ ജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകമായ ‘മുഖരാഗം’ എന്ന തന്‍റെ ജീവചരിത്രം വായനക്കാരിലേക്ക് എത്തുമെന്ന് ഫേസ്ബുക്കിലൂടെ മോഹൻലാല്‍ അറിയിച്ചു.

ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി”- മോഹൻലാല്‍ പറഞ്ഞു. ഒപ്പം നമ്മുടെ സമൂഹത്തിലെ യുവാക്കളെ ലഹരയില്‍ നിന്നും മുക്തരാക്കാനുളള ‘ബി എ ഹീറോ’ എന്ന മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ സംഘടനയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്.

തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാല്‍ ആദ്യമായി അഭിനയിച്ചത്. മഞ്ഞില്‍വിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം, വാനപ്രസ്ഥം നടനവൈഭവത്തിൻറെ എത്രയെത്ര മുഹൂർത്തങ്ങള്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

രാംഗോപാല്‍ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങള്‍. ദേശീയ പുരസ്‌കാരങ്ങള്‍,സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങള്‍. സിനിമയില്‍ തലമുറകള്‍ മാറിമാറി വരുമ്പോഴും ലാല്‍ തൻറെ യാത്ര തുടരുകയാണ്.

TAGS : MOHANLAL
SUMMARY : Mohanlal surprises fans on his birthday

Savre Digital

Recent Posts

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

9 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

9 hours ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…

10 hours ago

ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…

10 hours ago

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…

10 hours ago

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…

11 hours ago