കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെസിഎല്‍) ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍. ക്രിക്കറ്റ് പ്രേമിയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്‍റെ മുൻ ക്യാപ്റ്റനുമായിരുന്ന മോഹന്‍ലാല്‍ കൂടി എത്തുന്നത്തോടെ പുതിയൊരു ക്രിക്കറ്റ് തുടക്കത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്.
ഐപിഎല്‍ മാതൃകയില്‍ മലയാളി താരങ്ങളുള്‍പ്പെട്ട ആറ് ടീമുകള്‍ അണിനിരക്കുന്ന ട്വന്‍റി-20 ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ 2 മുതല്‍ 19 വരെ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. 60 ലക്ഷം രൂപയാണ് ലീഗിലെ സമ്മാനത്തുക. രണ്ട് മത്സരങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുക. ലീഗിന്‍റെ ഇടവേളയില്‍ മലയാളി വനിത ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും.
ടീം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസരം ജൂലൈ 15 വരെയാണ്. ഒട്ടേറെ മുന്‍നിര കമ്പനികളും ബ്രാന്‍ഡുകളും ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനും ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നതിനുമായി ഇതിനകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കെസിഎല്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍ അറിയിച്ചു.
TAGS: SPORTS | KERALA CRICKET LEAGUE
SUMMARY: Mohanlal to be brand ambassador for Kerala cricket league
മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍,…
തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…
ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നാളെ തുടക്കമാകും. വൈകുന്നേരം 5.30 ന്…
കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ്…
കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…